ഞാനിന്ന് ജീവിച്ചിരിക്കുന്നത് എം.എൽ.എ ആയതുകൊണ്ടു മാത്രം; ഇല്ലെങ്കിൽ ടി.പിയുടെ ഗതിയുണ്ടായേനെ ; സിപിഎം വിട്ടകാലം ഓർത്തെടുത്ത് എപി അബ്ദുള്ളക്കുട്ടി 

കണ്ണൂര്‍: സിപിഎം വിട്ട ശേഷം താന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് അന്ന് പാര്‍ലിമെന്റിലെ സന്തത സഹചാരിയായ രമേശ് ചെന്നിത്തലയുടെ ഉപദേശം കൊണ്ടാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ എംഎല്‍എ ആയതുകൊണ്ട് മാത്രമാണ് തന്റെ ചുമലില്‍ തല ബാക്കിയായതെന്നും ഇല്ലായിരുന്നെങ്കില്‍ ടി.പി.ചന്ദ്രശേഖരന്റെ ഗതി തനിക്കും വരുമായിരുന്നെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

Advertisements

‘ഒറ്റയ്ക്ക് നിന്നാല്‍ സിപിഎം നിന്നെ തീര്‍ത്തു കളയും. നമ്മടെ കൂടെ നിന്നാല്‍ ജീവന്‍ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദര്‍ഭത്തില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനില്‍ എംഎല്‍എ ആയി… പൊലീസ് പ്രൊട്ടക്ഷന്‍ കിട്ടി.അതുകൊണ്ട്മാത്രം ചുമലിന് മുകളില്‍ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു’ …അബ്ദുള്ളക്കുട്ടി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന തരത്തില്‍ പ്രചരിച്ച പോസ്റ്ററുകള്‍ക്ക് ഫേസ്‌ബുക്കില്‍ നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അബ്ദുള്ളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്….

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !

?? ഇവന്മാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്‌കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്………………….

മക്കളെ നിങ്ങള്ക്ക് ആള് തെറ്റിപ്പോയി… ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ……………..

എടോ ട്രോളര്‍മാരെ ഞാന്‍ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.

നിങ്ങളറിയോ ? ! ഞാന്‍ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്‌റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്ബാണ്.

മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാന്‍ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ UAE (ദുബായില്‍) നിന്നായിരുന്നു ആ പ്രസ്ഥാവന … (2008 ല്‍).

അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റ് MP യായിരുന്നു…. എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!

#CPIM എന്നെ പടിയടച്ച്‌ പുറത്താക്കി.. BJP യില്‍ ചേരുന്നതിന് പകരം എന്തേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ! ?എന്ന് നിങ്ങള് പലരും ചോദിക്കുന്നുണ്ടാവും… അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്…. അദ്ദേഹം എന്റെ പാര്‍ലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയില്‍ സ്‌നേഹബുദ്ധിയാല്‍ ഒരു കാര്യം പറഞ്ഞു അല്ലെങ്കില്‍ ഉപദേശിച്ചു….

ഒറ്റയ്ക്ക് നിന്നാല്‍ Cpm നിന്നെ തീര്‍ത്തു കളയും. നമ്മളെ കൂടെ നിന്നാല്‍ ജീവന്‍ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദര്‍ഭത്തില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനില്‍ #MLA ആയി… Police Protection കിട്ടി.അതുകൊണ്ട്മാത്രം ചുമലിന് മുകളില്‍ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു …

#BJP യില്‍ ചേര്‍ന്ന യുടന്‍ ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ് ഞാന്‍ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. ‘ എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാന്‍ ‘എന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഞങ്ങളുടെ നാട്ടില്‍ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുള്ളവര്‍ ആ കുട്ടത്തിലായിരുന്നില്ല. .

ആ ചോരയാണെടൊ ഈ സിരസകളില്‍ ഒഴുകുന്നത്…. ദേശീയ മുസ്ലിംമിന്റെ ചോര

Hot Topics

Related Articles