കുഞ്ഞു കോശി പോൾ കേരള കോൺഗ്രസ് സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി

മല്ലപ്പള്ളി : കേരള കോൺഗ്രസ് സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറിയായി കുഞ്ഞു കോശി പോൾ തെരഞ്ഞടുക്കപ്പെട്ടു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതി അംഗം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രഥമ ജില്ലാ കൗൺസിൽ അംഗം, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാട്ടർ അതോറിട്ടി അംഗം, കാഡ അംഗം, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Advertisements

Hot Topics

Related Articles