ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്നടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്

ചെങ്ങന്നൂർ: നിയന്ത്രണം വിട്ട കാർ എതിരെ വന്നടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. വ്യാഴാഴ്‌ച ഉച്ചക്ക് 1.30ന് എം.സി റോഡിൽ ഹാച്ചറി ജങ്ഷനിലാണ് അപകടം. പന്തളം ഭാഗത്ത് നിന്നും നിയന്ത്രണം വിട്ടുവന്ന കാർ എതിരെ വന്നടാങ്കർ ലോറിയുടെ പിൻചക്രത്തിനുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെആഘാതത്തിൽ തെറിച്ചുപോയ കാർ പിന്നാലെ എത്തിയ ലോറിയിലും ഇടിക്കുകയായിരുന്നു. 

Advertisements

കാറിന്റെ മുൻഭാഗംപൂർണമായുംതകർന്നു. കാറിലുണ്ടായിരുന്നമൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ചെങ്ങന്നൂർ ജില്ലആശുപത്രിയിൽപ്രവേശിപ്പിച്ചു. ലോറിയുടെ ആക്സിലുംഒടിഞ്ഞു. രണ്ടുടയറുകളും പൊട്ടിയിട്ടുണ്ട്. ടാങ്കറിൽ 8,000 ലിറ്റർപെട്രോളും 4,000ലിറ്റർഡീസലുമാണ്ഉണ്ടായിരുന്നത്. ടാങ്കറിന്കേടുപാടുകളില്ല. പകരം ടാങ്കർ ലോറിയെത്തി പെട്രോളും ഡീസലും മാറ്റിയെങ്കിൽ മാത്രമേ അപകടത്തിൽപെട്ടലോറിമാറ്റാൻകഴിയ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചെങ്ങന്നൂർ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.വാഹനങ്ങളുടെ അപകടത്തിൽ തകർന്ന ഭാഗങ്ങളും ചില്ലുകളും അഗ്നിരക്ഷാസേനറോഡിൽ നിന്നും നീക്കി. ടാങ്കർ ലോറിയുടെ .സുരക്ഷക്കായി പൊലീസിനെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

Hot Topics

Related Articles