സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി വന്യമൃഗങ്ങളുടെ ആക്രമണം: തൃശൂരിൽ കാട്ടുപന്നി സ്കൂട്ടർ യാത്രികരെ തട്ടി 2 പേർക്ക് പരിക്ക് ; നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂരിൽ ചേലക്കര പൈങ്കുളത്ത് സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേർക്ക് പരിക്കേറ്റു.

Advertisements

സ്കൂട്ടറിൽ ഇടിച്ച് ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങൾക്കാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ (33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ് (30)  എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ, മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിന്  കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം.  തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles