ജിൻഡാൽ ന്യൂകളർ പ്ലസ് സ്റ്റീൽ ഷീറ്റുകൾ വിപണിയിൽ

കൊച്ചി: മെയ് 19, 2023: രാജ്യത്തെ മുൻനിര സ്റ്റീൽ ഉൽപ്പന്ന നിർമ്മാതാക്കളായ ജിൻഡാൽ ഇന്ത്യ ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ ന്യൂകളർ പ്ലസ് സ്റ്റീൽ ഷീറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. കെട്ടിട നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി നൂതന സാങ്കേതികവിദ്യ പ്രാപ്തമാക്കിയ കളർ സ്റ്റീൽ ഷീറ്റാണ് ന്യുകളർ പ്ലസ്( NEUCOLOR+)

Advertisements

മികച്ച ഗുണമേന്മ അവകാശപ്പെടുന്ന
ഐഎസ്ഐ അംഗീകാരമുള്ള പുതിയ മേൽത്തരം സ്റ്റീൽ ഷീറ്റുകൾക്ക് 15വർഷ വാറന്റിയാണ് കമ്പനി ഉറപ്പുനൽകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപഭോക്താക്കൾക്ക് ആവശ്യമായ വിവിധ നിറങ്ങളിൽ പുതിയ ഷീറ്റുകൾ ലഭ്യമാണ്. എസ്എംപി, എസ്ഡിഎഫ്, പിവിഡിഎഫ്, ആർഎംപി എന്നിവ ഉൾപ്പെടുന്ന നൂതന പെയിന്റിംഗ് സാങ്കേതിക വിദ്യ
നീണ്ടകാലം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിറം മങ്ങലിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ കഠിനമായ അൾട്രാവയലറ്റ് വികിരണത്തിന് കീഴിൽ പോലും മികച്ച ഈട് നൽകുന്നു.

150 എ ഇസഡ് അലുമിനിയം സിങ്ക് കോട്ടിങ്ങുള്ള ജിൻഡാൽ ന്യുകളർ+ ന്റെ മികച്ച കോറോഷൻ റെസിസ്റ്റൻസ്, റൂഫിംഗിനും വാൾ ക്ലാഡിംഗിനും തുരുമ്പു പിടിക്കാതെ ഏറെക്കാലം നിലനിൽക്കാൻ സഹായിക്കുന്നു.
ചൂട് ആഗിരണം വളരെയധികം
കുറയ്ക്കുകവഴി മേൽക്കൂരയുടെ പരമാവധി താപനില ഗണ്യമായി താഴുന്നു. തന്മൂലം സുഖപ്രദമായ അന്തരീക്ഷം ഉറപ്പാക്കുകയും ഊർജജ ഉപഭോഗം ഗണ്യമായി കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ദീർഘാകാലം നീണ്ടുനിൽക്കുന്ന ആകർഷകമായ വർണങ്ങളിൽ ലഭ്യമാകുന്ന പുതിയ സ്റ്റീൽ ഷീറ്റുകൾ കേരളം പോലെ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങൾ, ഉപ്പ് കാറ്റടിക്കുന്നതും ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഉള്ളതുമായ തീരപ്രദേശങ്ങൾ, മഞ്ഞു വീഴ്ച്ചയുള്ളതോ, അത്യുഷ്ണം നേരിടുന്നതോ ആയ പ്രദേശങ്ങൾ എന്നിങ്ങനെ ഏത് കാലാവസ്ഥയിലുമുള്ള പ്രീമിയം പ്രോജക്റ്റുകൾക്ക് വളരെ അനുയോജ്യമാണെന്ന്
ജിൻഡാൽ ഇന്ത്യ ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എ.വിപി സച്ചിൻ മിഷ്റ പറഞ്ഞു.

ജിൻഡാൽ ഇന്ത്യ ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എ.വിപി സച്ചിൻ മിഷ്റ, സൗത്ത് സോൺ ഹെഡ് ഭാസ്‌ക്കർ ചെറീകാർ, എഎസ്എം അനിൽ പ്രസാദൻ എന്നിവർചേർന്ന്
ജിൻഡാൽ ന്യൂകളർ പ്ലസ് സ്റ്റീൽ ഷീറ്റുകൾ ആദ്യമായി കേരള വിപണിയിൽ അവതരിപ്പിച്ചു.

ബിസിനസ്സ് പാർട്ണർസ് ആയ സുനിൽ ജെയിൻ – സരോജ് റൂഫിങ്സ്, മനോജ്‌ – ദേവ സ്റ്റീൽസ്, മുഹമ്മദ്‌ മൻസൂർ- എകെ ഫോമിഗ്സ്, ബിജു ജോർജ് – ജോർജ് ഇൻഫ്ര, നിധീഷ് – ടൈസൺ ഇൻഡസ്ട്രിസ്, ബിനു – ബീന ആയേൺ ട്രെഡേഴ്‌സ്, സബ് ഡീലേഴ്‌സ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.