പന്തളം : ഏറ്റവും നല്ല മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നതെന്ന് മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. പന്തളം മത്സ്യഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യം വാഹനങ്ങളില്‍ ആളുകള്‍ക്ക് നല്കുന്ന അന്തിപ്പച്ച എന്ന പദ്ധതിയും മത്സ്യഫെഡിന്റേതായുണ്ട്. ഇവയെല്ലാം മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
പന്തളത്ത് നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മീന്‍ മലയാളിയുടെ ഉച്ചയൂണിന് അവിഭാജ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് ആദ്യവില്പന നടത്തി. മത്സ്യഫെഡ് ചെയര്മാന് റ്റി. മനോഹരന്, വൈസ് ചെയര്‍പേഴ്സണ്‍ യു. രമ്യ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബെന്നി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. സീന, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാധാ വിജയകുമാര്‍, കൗണ്‍സിലര്‍മാരായ ലസിത ടീച്ചര്‍, കെ.ആര്. രവി, ശോഭനകുമാരി, സൗമ്യ സന്തോഷ്, സുനിത വേണു, ശ്രീദേവി, പി.കെ. പുഷ്പലത, ആര്. ശ്രീലേഖ, ജെ. കോമളവല്ലി, അംബികാ രാജേഷ്, ഉഷാ മധു, ബിന്ദുകുമാരി, മഞ്ജുഷ സുമേഷ്, എസ്. അരുണ്‍, രശ്മി രാജീവ്, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രന്, റ്റി.കെ. സതി, നഗരസഭ സെക്രട്ടറി ഇ.ബി. അനിത തുടങ്ങിയവര്‍ സംസാരിച്ചു.