മങ്കൊമ്പ് ജലമേളകള്‍ക്ക് തുടക്കം : മൂലം ജലോത്സവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : മങ്കൊമ്പ് ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കള്‍ച്ചറല്‍, റേസ്, പബ്ലിസിറ്റി കമ്മറ്റികളുടെ സംയുക്ത യോഗത്തില്‍ മൂലം ജലോത്സവ സമിതി കണ്‍വീനര്‍ കൂടിയായ കുട്ടനാട് തഹസീല്‍ദാര്‍ എ. അന്‍വര്‍ ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

Advertisements

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.ജി. ജലജകുമാരി, മിനി മന്‍മഥന്‍ നായര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, ജോസ് കാവനാട്, എം.വി. മുരളി, മുട്ടാര്‍ ഗോപാലകൃഷ്ണന്‍, അജിത്ത് പിഷാരത്ത്, വര്‍ഗീസ് ജോസഫ് വലിയാക്കല്‍, ജോപ്പന്‍ ജോയ് എന്നിവര്‍ പങ്കെടുത്തു. ചമ്പക്കുളം സ്വദേശി സജി മാളിയേയ്ക്കല്‍ തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്.

Hot Topics

Related Articles