ആരുടേയും മുന്നില്‍ മുട്ടുമടക്കാത്ത നേതാവാണെന്ന് അവർക്ക് അറിയാം ; സത്യപ്രതിജ്ഞക്ക്‌ കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മ ; എ കെ ബാലൻ

തിരുവനന്തപുരം : കര്‍ണാടക സത്യപ്രതിജ്ഞക്ക്‌ കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എകെ ബാലന്‍. ക്ഷണിക്കാത്തത് പിണറായി വിജയന്‍ ആരുടേയും മുന്നില്‍ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാലാണ് . കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും

Advertisements

അയാളുടെ താത്പര്യമാണ് കേരളത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും എകെ ബാലന്‍ ആരോപിച്ചു. താന്‍ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കര്‍ണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വര്‍ക്കിമാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles