കോട്ടയം ജില്ലാ ആസൂത്രണസമിതിമന്ദിരം മെയ് 21 ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 21 ഞായറാഴ്ച വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിൽ മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് നാഗമ്പടം മൈതാനിയിൽ ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ സജ്ജമാക്കിയിട്ടുള്ള വേദിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ: വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 

Advertisements

ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ  റിപ്പോർട്ട് അവതരിപ്പിക്കും.  എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സംസ്ഥാന ആസൂത്രണബോർഡ് അംഗം ഡോ.ജിജു പി.അലക്‌സ് ,കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സംസ്ഥാന ആസൂത്രണബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം മേധാവി ജെ. ജോസഫൈൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കോട്ടയം നഗരസഭാംഗങ്ങളായ റീബാ വർക്കി, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിൻസി പാറയിൽ ,ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ പി.ആർ അനുപമ, ടി.എൻ ഗിരീഷ് കുമാർ,ജെസ്സി ഷാജൻ,മഞ്ജു സുജിത്ത്,ഹേമലതാ പ്രേംസാഗർ,സുധാ കുര്യൻ,രാജേഷ്  വാളിപ്‌ളാക്കൽ, പി.എം മാത്യു, ശുഭേഷ് സുധാകരൻ, ജോസ്‌മോൻ മുണ്ടക്കൽ, കൃഷ്ണകുമാരി രാജശേഖരൻ, ഇ.എസ് ബിജു, കെ.രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി ബൈജു ജോൺ, ജില്ലാ പ്‌ളാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ പ്രസംഗിക്കും. ആസൂത്രണസമിതി മന്ദിരത്തിനു പുറമേ നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ ജില്ലാ ഓഫീസ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്് ജില്ലാ ഓഫീസ് എന്നീ ഓഫീസുകളായിരിക്കും പുതിയ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ കീഴിൽ പ്രവർത്തിക്കുക.

Hot Topics

Related Articles