ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടു ; സീതാറാം യെച്ചൂരിയെ പരിഹസിച്ചിട്ട പോസ്റ്റ് പിൻവലിച്ച് വി ടി ബൽറാം

പാലക്കാട് : കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ സിപിഎമ്മിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് കുറിപ്പ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്‍വലിച്ചു.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെയും കൈപിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് ബല്‍റാം പരിഹാസ രൂപേണ പോസ്റ്റ് ചെയ്തത്.

Advertisements

ചിത്രത്തിനൊപ്പം ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്‍റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്നും ബല്‍റാം കുറിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ബല്‍റാം പോസ്റ്റ് പിന്‍വലിച്ചത്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്നാണ് ബല്‍റാം വിശദീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബല്‍റാമിന്‍റെ കുറിപ്പ്

കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സി പി എം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.

Hot Topics

Related Articles