ന്യൂയോർക്ക്: സി.എസ്.ഐ സഭയുടെ വിദേശരാജ്യങ്ങളിലുള്ള സഭകൾ ചേർന്ന് രൂപീകരിക്കുന്ന പുതിയ മഹായിടവക സി.എസ്.ഐ ഡയസ്പോറ മഹായിടവകയുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി മാത്യു ജോഷ്വാ ( സീഫോർഡ് ചർച്ച് ന്യൂയോർക്ക്) അഡ്മിനിസ്ട്രേറ്റീവ് ട്രഷററായി ദാനിയേൽ ചെറിയാൻ (ഫ്ളോറിഡ ചർച്ച്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ ന്യൂയോർക്ക് സീഫോഡ് പള്ളിയിൽ വച്ച് നടന്ന സി.എസ്.ഐ ഡയസ്പോറാ ഡയോസിസ് കൌൺസിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.അഡ്മിനിസ്ട്രെറ്റീവ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വ പത്തനംതിട്ട ഓമല്ലൂർ സ്വദേശിയാണ്. സി എസ് ഐ നോർത്ത് അമേരിക്കൻ കൌൺസിൽ സെക്രട്ടറി, അമേരിക്കയിലെ ഏറ്റവും വലിയ സി എസ് ഐ ഇടവകയായ സീ ഫോർഡ് ചർച്ചിന്റെ സെക്രട്ടറി തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂയോർക്ക് സിറ്റി ഫിനാൻസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റമർ ഓപ്പറേഷൻ ഡിവിഷൻ സീനിയർ ഡയറക്ടറാണ്.
നോർത്ത് അമേരിക്ക, ആസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
അഡ്മിനിസ്ട്രെറ്റീവ് കമ്മിറ്റി അംഗങ്ങൾ.റവ. സാം. എൻ. ജോഷ്വ,പ്രൊഫ. ഡോ. സഖറിയ ഉമ്മൻ,സാമുവൽ ജോൺസൺ,ഡോ. ഐഡ മധുരം,അഭിലാഷ് ഡേവിഡ്സൺ,കോശി ജോർജ്,ചെറിയാൻ എബ്രഹാം,ജേക്കബ് കെ ജേക്കബ്,ജോൺ ജേക്കബ്,ആനന്ദ് കുറ്റപ്പുഴ,അരുൺ എബ്രഹാം ഏലിയാസ്,ഡസരി സഞ്ജീവ്,റവ. ഷെർവിൻ.