കോട്ടയം പള്ളത്ത് വഴിയോരക്കച്ചവടക്കാരന്റെ കട തകർത്ത് മോഷണം; അയ്യായിരം രൂപയും സാധനങ്ങളും മോഷ്ടിച്ചു

കോട്ടയം: എം.സി റോഡരികിൽ പള്ളത്ത് വഴിയോരക്കച്ചവടക്കാരന്റെ കട തകർത്ത് മോഷണം. അയ്യായിര രൂപയും സാധനങ്ങലും മോഷണം പോയി. പള്ളം എംസി റോഡിൽ എസ്.ബിഐയ്ക്കു സമീപത്ത് റോഡരികിൽ പ്രവർത്തിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ കടയാണ് തകർത്ത് മോഷണം നടത്തിയത്. വർഷങ്ങളായി ഇവിടെ റോഡരികിൽ കട നടത്തുന്ന പള്ളം എസ്ബിഐയ്ക്കു സമീപം പാലത്തിങ്കൽ പി.കെ ബിജുവിന്റെ കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. റോഡരികിലെ കട തകർത്ത അക്രമി ഇതിനുള്ള സാധനങ്ങൾ മോഷ്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ബിജു ചിങ്ങവനം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

Advertisements

Hot Topics

Related Articles