ബംഗളൂരു : ഐ.പി.എല്‍ ചരിത്രത്തില്‍ മികച്ച നേട്ടവുമായി വിരാട് കോഹ്‌ലി. പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കണ്ടെത്തിയതോടെയാണ് കോഹ്‌ലിയെ തേടി റെക്കോര്‍ഡ് എത്തിയത്.ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടുന്ന താരമായി കോഹ്ലി മാറി.
ഐപിഎല്‍ കരിയറിലെ ഏഴാം സെഞ്ചുറിയാണ് കോഹ്‌ലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയത്. ആറ് ഐപിഎല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത കോഹ്‌ലി തന്‍റെ സമ്പാദ്യം ഏഴിലെത്തിച്ചു. അഞ്ച് സെഞ്ച്വറികളുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് പട്ടികയില്‍ മൂന്നാമത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോഹ്‌ലിയുടെ പേരിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിഖര്‍ ധവാനും (2020), ജോസ് ബട്ട്‌ലര്‍ക്കും(2022) ശേഷം ശേഷം ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് കോഹ്‌ലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ സജീവമായത്.