“മോഹൻലാലുമായി ഒരു പ്രശ്നവുമില്ല, ഒരു പുതിയ സിനിമ ഉണ്ടാകും” ; മോഹൻ ലാലിനു ജന്മദിന ആശംസകൾ നേർന്ന് നടൻ ശ്രീനിവാസൻ


മോഹൻലാലുമായി ഒരു പ്രശ്നവുമില്ല, ഒരു പുതിയ സിനിമ ഉണ്ടാകും; മോഹൻ ലാലിനു ജന്മദിന ആശംസകൾ നേർന്ന് നടൻ ശ്രീനിവാസൻ

മോഹൻലാലുമായി ഒരു പുതിയ സിനിമ ഉണ്ടാകും എന്നും അദ്ദേഹവുമായി ഒരു പ്രശ്‍നവുമില്ലെന്ന് വ്യക്തമാക്കി ഇരിക്കുകയാണ് നടൻ ശ്രീനിവാസൻ. മൂവി വേള്‍ഡ് മീഡിയയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമക്കായി പല ആള്‍ക്കാരും ശ്രമിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സിനിമയായിരിക്കും ചിലപ്പോള്‍ ആദ്യം നടക്കുക എന്നും ശ്രീനിവാസൻ പറഞ്ഞു.

കൂടാതെ മോഹൻലാലിന് ജന്മദിന ആശംസകള്‍ നേരുകയും ചെയ്‍തു ശ്രീനിവാസൻ. മോഹൻലാലിന് ജന്മദിനത്തിന് ആശംസിക്കാനുള്ളത് ഞങ്ങളുടെ സിനിമ വലിയ വിജയമായിരിക്കട്ടേ എന്നാണ്. ആ വിജയമായിരിക്കട്ടെ മോഹൻലാലിന്റെ പിറന്നാള്‍ സമ്മാനം എന്നും ശ്രീനിവാസൻ വ്യക്തമാക്കി.

“ഞങ്ങളെ ഒരു സിനിമയില്‍ ഒന്നിപ്പിക്കാൻ സംവിധായകൻ പ്രിയദര്‍ശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്‍ടമെന്നും ശ്രീനിവാസൻ പറഞ്ഞു. സത്യന് പ്ലാനൊന്നുമില്ല. പ്രിയന് പ്ലാനുണ്ട് എന്നും ശ്രീനിവാസൻ വ്യക്തമാക്കി. വേറെ ആരെങ്കിലും കഥയുമായി വന്നാലും തങ്ങള്‍ ഒന്നിക്കും എന്നും ശ്രീനിവാസൻ പറഞ്ഞു”.  മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു പുതിയ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി .

വിനീതിനും അങ്ങനെയൊരു ആഗ്രഹം ഉണ്ട്. അതായിരിക്കും ചിലപ്പോള്‍ ആദ്യം നടക്കുകയെന്നും ശ്രീനിവാസൻ വ്യക്തമാക്കി. നടൻ മോഹൻലാലിനോട് ഇഷ്‍ടമല്ലേ എന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി പറഞ്ഞു.  വെറുക്കാൻ കാരണങ്ങളൊന്നും അങ്ങനെ വലുതായി ഉണ്ടായിട്ടില്ല എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

ഞാൻ ഒന്നും ഒളിപ്പിച്ച് വയ്‍ക്കുന്ന പ്രകൃതക്കാരനല്ല എന്നായിരുന്നു മറുപടി. അത് ആള്‍ക്കാര്‍ക്ക് ഇഷ്‍ടമായിരിക്കില്ല എന്നും ശ്രീനിവാസൻ വ്യക്തമാക്കി. പരസ്‍പരം ശത്രുതയിലാണെന്ന് പറയുന്നതുകൊണ്ട് ആള്‍ക്കാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്നും അഭിമുഖകാരന്റെ ചോദ്യത്തിന് മറുപടിയെന്നോണം ശ്രീനിവാസൻ വ്യക്തമാക്കി.





Hot Topics

Related Articles