‘റാമായി’ മോഹൻലാൽ… ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘റാമി’ന്റെ ചിത്രീകരണം വൈകാതെ അവസാന ഘട്ടത്തിലേക്ക് എത്തുമെന്ന് പുതിയ റിപ്പോര്‍ട്ട് .

റാമിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഏപ്രിലിലാണ് തുടങ്ങുക. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം എത്തുക. കൊവിഡ് കാരണം ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘സ്‍ഫടിക’മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘സ്‍ഫടികം’ റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles