“എനിക്കൊപ്പം പോസ് ചെയ്യാന്‍ അവസാനം കാസ്പറിനെയും വിസ്കിയെയും സമ്മതിപ്പിച്ചു…” തന്റെ പ്രിയപ്പട്ട വളർത്തു നായ്ക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് മോഹൻലാൽ

വളർത്തു മ്യഗങ്ങൾക്ക് ഒപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. നടൻ മോഹൻലാലിന്റെ നായ്ക്കുട്ടികളും ഇത്തരത്തിൽ ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ താന്‍ വീട്ടില്‍ വളര്‍ത്തുന്ന നായകളായ കാസ്പറിനും വിസ്കിക്കുമൊപ്പമുള്ള അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

“എനിക്കൊപ്പം പോസ് ചെയ്യാന്‍ അവസാനം കാസ്പറിനെയും വിസ്കിയെയും സമ്മതിപ്പിച്ചു”… ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു. അദ്ദേഹം തന്നെയാണ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മലയാളത്തിലും അന്യഭാഷയിലുമായി മോഹൻലാലിന്റേതായി നിരവധി പ്രോജക്ടുകളാണ് ഇനി വരാൻ ഇരിക്കുന്നത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭയിലാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രമാണിത്. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജീത്തു ജോസഫിന്‍റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജീത്തു ജോസഫിന്‍റെ റാം എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Hot Topics

Related Articles