“ഒരാളുടെ മനസ്സിലെ കാര്യങ്ങൾ നമുക്ക് സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല; ബിഗ് ബോസിന്റെ എല്ലാ സീസണിലും താൻ നിന്നത് ഒറിജിനലായി തന്നെ, ഒരാളെ സപ്പോർട്ട് ചെയ്യേണ്ടി വന്നാൽ അന്ന് ഷോ വിടും”: മോഹൻലാൽ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായ ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ അഞ്ച് ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. മോഹൻലാൽ തന്നെയാണ് ഈ സീസണിലും ഷോയുടെ അവതാരകനായി എത്തുന്നത്. എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹൻലാൽ. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

“ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്.

ഒരാളെ സപ്പോർട്ട് ചെയ്യുക, അയാൾക്ക് വേണ്ടി നിൽക്കുകയൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാൻ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല”, മോഹൻലാൽ പറഞ്ഞു. 

‘ ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു. ബിഗ് ബോസ് പോലൊരു ഷോയില്‍ ചാന്‍സ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എന്‍ജോയ് ചെയ്താണ് ഞാന്‍ ചെയ്യുന്നത്’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 

പുതിയ തീപാറുന്ന പോരാട്ടങ്ങളും പുതിയ മത്സരാർത്ഥികളുമായി ബിഗ് ബോസ് വീട് ഇന്നു മുതൽ ഉണരുകയാണ്.

Hot Topics

Related Articles