ഒടിടി റിലീസിന് ഒരുങ്ങി “എങ്കിലും ചന്ദ്രികേ”

ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളായി എത്തിയ “എങ്കിലും ചന്ദ്രികേ” ഒടിടി റിലീസിന് ഒരുങ്ങുന്നു. ഏപ്രിൽ ഒന്നു മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്യും.

ആവറേഞ്ച് അമ്പിളി’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൻവി റാം, മണിയൻ പിള്ള രാജു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി 17 നാണ് ചിത്ര റിലീസിനെത്തിയത്. കൂമൻതൊണ്ട എന്നൊരു സാങ്കൽപ്പിക ദേശത്തിന്റെയും അവിടുത്തെ അഞ്ചു ചെറുപ്പക്കാരുടെയും കഥയാണ് ‘എങ്കിലും ചന്ദ്രികേ’ പറയുന്നത്.

ആദിത്യൻ ചന്ദ്രശേഖർ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Hot Topics

Related Articles