പഠാൻ ഒടിടി റിലീസിന്… ചിത്രം എത്തുക ആമസോണ്‍ പ്രൈംമിൽ

ബോളിവുഡിനെ തകർച്ചയിൽ നിന്ന് കരകയറ്റിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഷാരൂഖ് ഖാൻ ചിത്രം പഠാൻ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‍ഫോമിന്‍റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.







Hot Topics

Related Articles