“ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴയ്ക്ക് ആദരാഞ്ജലികൾ,” ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ; ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു

തൊടുപുഴ :മലയാള സിനിമയിലെ ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടന്ന് നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. മോഹൻലാൽ, ജി മാർത്താണ്ഡൻ, ജിബു ജേക്കബ് ഉൾപ്പെടെ നിരവധി സിനിമാ പ്രവർത്തകർ ദാസിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

Advertisements

“ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴയ്ക്ക് ആദരാഞ്ജലികൾ,” ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“നിങ്ങളാദ്യം കണ്ടതാണ് ദാസേട്ടാ…ഞങ്ങളിലൂടെ, ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകർ കണ്ടത്. തൊടുപുഴയുടെ സൗന്ദര്യം സിനിമയിലെത്തിച്ച ലൊക്കേഷൻ മാനേജർ ‘ദാസ് തൊടുപുഴ’ക്ക് ആദരാഞ്ജലികൾ,” എന്നാണ് ജിബു ജേക്കബ് എഴുതിയത്.

“എൻറെ പ്രിയപ്പെട്ട ദാസേട്ടൻ. ഞാൻ സംവിധാനം ചെയ്ത ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, പാവാട, ജോണി ജോണി എസ് അപ്പ ഈ 3 ചിത്രങ്ങളും തൊടുപുഴ – പാലാ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. അവിടുത്തെ എല്ലാ ലൊക്കേഷനുകളും എനിക്ക് കണ്ടെത്തി തന്നതും വേണ്ട എല്ലാ കാര്യങ്ങളും എനിക്ക് ചെയ്തു തന്നതും ദാസേട്ടൻ ആണ്. ഈ വിട വാങ്ങൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പ്രിയപ്പെട്ട ദാസേട്ടാ കഥയിൽ എഴുതുന്നത് കണ്ടെത്തിത്തരുന്ന മഹാപ്രതിഭ,” എന്നാണ് സംവിധായകൻ ജി മാർത്താണ്ഡൻ എഴുതിയത്.

180ഓളം സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചിട്ടുള്ള ദാസ് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് തുടക്കം. തൊടുപുഴയുടെ ദൃശ്യ ഭംഗി മലയാളത്തിലും ഇതരഭാഷാ ചിത്രങ്ങളിലും അവതരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ജൂനിയർ ആർടിസ്റ്റുകൾക്കു അവസരം നൽകാനായി ‘വിസ്മയ ആർട്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകിയതും ദാസ് ആണ്. ഐക്കരപ്പറമ്പിൽ സുഗുണ ദാസ് എന്നാണ് യഥാർത്ഥ പേര്.

Hot Topics

Related Articles