പഠാൻ ഒടിടി യിലേക്ക് : റിലീസ് തീയതി പുറത്ത്

ബോളിവുഡിന്റെ തിരിച്ചുവരവിന് കാരണമായ ഷാരൂഖാൻ ചിത്രം പഠാന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 22-ന് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തും.

ആമസോൺ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പഠാനിൽ പ്രധാന വേഷത്തിലെത്തുന്നു. ആയിരം കോടിയിലധികം രൂപയാണ് ‘പഠാൻ’ ബോക്സോഫീസിൽ നിന്നും നേടിയത്.

ജനുവരി 25-ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ ഉൾപ്പടെ ഒട്ടനവധി റെക്കോഡുകൾ നേടിയിരുന്നു.

Hot Topics

Related Articles