വിദേശ രാജ്യങ്ങളിലും തരംഗമായി ഇരട്ട : ഇന്ത്യയിൽ രണ്ടാം സ്ഥാനം, ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ലാദേശിൽ ടോപ്പ് ഫോറിലുമെത്തി ജോജു ചിത്രം

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജോജു ജോർജുവിന്റെ ചിത്രം ഇരട്ട ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് ഈ ഇടയ്ക്കാണ്. കേരളത്തിൽ മാത്രമല്ല പല വിദേശ രാജ്യങ്ങളിലും ഇരട്ട മികച്ച അഭിപ്രായം നേടുകയാണ്.

നെറ്റ്ഫ്ലിക്സിൽ വന്നതു മുതൽ പല രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റിൽ തുടരുകയാണ് ഈ ചിത്രം. ഇരട്ട വേഷങ്ങളിൽ എത്തിയ ജോജുവിന്റെ അഭിനയമാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയിൽ ഇപ്പോഴും ടോപ് ടൂവിൽ തുടരുന്ന ചിത്രം ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ലാദേശിലും ജി.സി.സി.യിലും ടോപ് ഫോറുമാണ്. സിംഗപ്പൂരിൽ ടോപ് സേവനും മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ് ചിത്രം.

ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുള്ള സിനിമാ പ്രവർത്തകർ ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളിൽ വിറ്റുപോയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ശ്രിന്ദ, അഞ്ജലി, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ, എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles