പ്രചരിച്ചത് വ്യാജ വാർത്ത ; “ലിയോയിൽ” ജോജു ഇല്ല

ലോകേഷ് കനകരാജ്–വിജയ് ചിത്രമായ ‘ലിയോ’യിൽ ജോജു ജോർജ് അഭിനയിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് നടനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ജോജു സിനിമയിൽ അഭിനയിക്കുന്നു എന്ന് ചില തമിഴ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

ബാബു ആന്റണിയും മാത്യു തോമസുവാണ് ലിയോയിൽ അഭിനയിക്കുന്ന മറ്റു മലയാളി താരങ്ങൾ. ലോകേഷ് ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

Hot Topics

Related Articles