ചാന്നാനിക്കാട് വയോജന വേദിയുടെ 21- മത് വാർഷിക സമ്മേളനം നടത്തി 

കോട്ടയം : പള്ളം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ചാന്നാനിക്കാട് വയോജന വേദിയുടെ 21- മത് വാർഷിക സമ്മേളനം വയോജന വേദി ഹാളിൽ നടന്നു. വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ ആദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. കെ. വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി. പനച്ചിക്കാട് പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ, വായോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭൂവനേശ്വരിയമ്മ, ട്രഷറർ പി. പി. നാണപ്പൻ,  കെ. ദേവകി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി സി. കെ. മോഹനൻ വാർഷിക റിപ്പോർട്ടും ട്രഷറർ പി. പി. നാണപ്പൻ വരവ് ചെലവുകണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ആയി ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് – പ്രസിഡന്റ്, പി. സി. ഉപ്പായി – വൈസ് പ്രസിഡന്റ്, സി.കെ. മോഹനൻ – സെക്രട്ടറി, ഭൂവനേശ്വരി അമ്മ – ജോ. സെക്രട്ടറി, പി. പി. നാണപ്പൻ – ട്രഷറർ എന്നിവർ അടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Hot Topics

Related Articles