ലിയോ ആരാധകർക്ക് തിരിച്ചടി: നാലു മണിക്ക് പ്രദർശനം ഉണ്ടാകില്ല; ഹർജി തള്ളി ചെന്നൈ ഹൈകോടതി

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയ്ക്ക് തമിഴ്നാട്ടിൽ പുലർച്ചെ നാലു മണിക്ക് ഷോ നടത്താനുള്ള ഹർജി തള്ളി ചെന്നൈ ഹൈകോടതി. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയാണ് ഇപ്പോൾ തളളിയത്.

എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതേ സമയം ചൊവ്വാഴ്ച വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക.

ഒക്ടോബര്‍ 19നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും.

Hot Topics

Related Articles