ലിയോ വരവായി…അഡ്വാന്‍സ് ബുക്കിംഗ്  ആരംഭിച്ചു; ആദ്യ രണ്ടു ഷോയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയത് നിമിഷങ്ങൾക്കുള്ളിൽ…!

തിരുവനന്തപുരം: വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ലിയോ റിലീസിന് ഇതി നാലു ദിവസം മാത്രം ബാക്കി നിൽക്കേ കേരളത്തിൽ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ്  ആരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെ തിരുവനന്തപുരത്തെ പ്രധാന തീയറ്റര്‍ ഏരീസ് പ്ലക്സിലെ ആദ്യദിന ഷോയുടെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിട്ടുണ്ട്.

4 മണി മുതല്‍  8 മണി വരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം ഇവിടെ വിറ്റുപോയിട്ടുണ്ട്.  4 Am – 7.15 Am – 10 .30 Am – 2 Pm – 5.30 Pm – 9 PM – 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ ടൈം. അതായത് ഏഴ് ഷോൾ ഒരുദിവസം ഉണ്ടാകും. ചിത്രത്തിന് കേരളത്തിൽ മാത്രം 600ലേറെ സ്ക്രീനുകളാണ് ഉള്ളത്. ഇത് പ്രകാരം ആണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമാകും ലിയോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകർ മരിച്ചിരുന്നതിനാൽ തമിഴ്നാട്ടിൽ ചിത്രത്തിന്റെ ആദൃ ഷോ രാവിലെ ഒൻപത് മണിക്കാകും തുടങ്ങുക. തമിഴ്നാട്ടില്‍ പോലും അഞ്ച് ഷോകള്‍ക്ക് മാത്രമാണ് ഒരു ദിവസം അനുമതിയുള്ളത്. പുലർച്ചെ ഷോകൾ ഇല്ലാത്തത് കൊണ്ടുതന്നെ കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ അതായത്, പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം വലിയ തോതിലുള്ള പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനൊപ്പം കർണാടകയിലും ലിയോയുടെ 4എഎം ഷോ ഉണ്ടായിരിക്കും. നോർത്ത് ഇന്ത്യയിൽ രാവിലെ 11.30 മണി മുതൽ ആകും ഷോകളെന്നും വിവരമുണ്ട്.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Hot Topics

Related Articles