ലിയോ കണ്ട് ഉദയനിധി സ്റ്റാലിൻ ; ചിത്രം വേറെ ലെവൽ എന്ന് സൂചന : ആവേശത്തോടെ ആരാധകർ…

ചെന്നൈ: വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന ലിയോ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വലിയ പ്രതീക്ഷകളോടു കൂടിയാണ് ചിത്രം നാളെ റിലീസിന് എത്തുന്നത്. ഇതിലേക്ക് ഒരു സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് തമിഴ് നാട് യുവജന കായിക മന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍.
ഒക്‌ടോബർ 17-ന് ഉദയനിധി സ്റ്റാലിൻ ദളപതി വിജയ്‌യുടെ ‘ലിയോ’ കണ്ടുവെന്ന് അറിയിച്ച് നടത്തിയ എക്സ് പോസ്റ്റിലാണ് സൂചനയുള്ളത്.

“ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം. ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്മൈലിയും ഉദയനിധി നല്‍കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്‍സിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറയുന്നത്. എന്നാല്‍ സംവിധായകന്‍ ലോകേഷോ ചിത്രത്തിന്‍റെ അണിയറക്കാരോ ഇതിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേ സമയം എല്‍സിയു എന്നതിനൊപ്പം ഉദയനിധി ഇട്ട സ്മൈലി ശരിക്കും അത് കളിയായി പറഞ്ഞതാകാം എന്നാണ് ചില സിനിമ നിരീക്ഷകര്‍ അനുമാനിക്കുന്നത്.

Hot Topics

Related Articles