രോമാഞ്ചം ഒടിടി റിലീസിന് ഒരുങ്ങുന്നു; ചിത്രം എത്തുക ഹോട്ട് സ്റ്റാറിൽ

വലിയ താരനിരയോ മുതൽ ഇല്ലാതെ അനായാസമായി 50 കോടി ക്ലബ്ബിലെത്തിയ ഹൊറർ- കോമഡി ചിത്രമാണ് ‘രോമാഞ്ചം’. ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രo എത്തുക. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും 62 കോടി രൂപയാണ് നേടിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. ഗപ്പി പ്രോഡക്ഷന്റെയും, ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ ബാച്ച്‌മേറ്റ്‌സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഓജോ ബോര്‍ഡ് കളിക്കുകയും തുടര്‍ന്ന് അവര്‍ക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉണ്ടാകും.

Hot Topics

Related Articles