വിശ്വകർമ്മ യുവജന വിഭാഗത്തിന്റെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന നടത്തും

കോട്ടയം : വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയനിൽ വിശ്വകർമ്മ യുവജന വിഭാഗത്തിന്റെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ കുട്ടികൾക്കായി 2024 മെയ് 25 ആം തീയതി രാവിലെ 10ന് വിദ്യാഗോപാല മന്ത്രാർച്ചന നടത്തും.വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന പരീക്ഷാഭയം, ഓർമ്മക്കുറവ്, അലസത എന്നിവ പരിഹരിച്ച് ഉന്നതവിജയം കരസ്ഥമാക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ആത്മവിശ്വാസം നേടുന്നതിനും ആണ് വിദ്യാഗോപാല മന്ത്രാർച്ചന നടത്തുന്നത് . ഈ പൂജയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സാരസ്വതാഘൃതം നൽകുന്നതാണ്.

Hot Topics

Related Articles