“വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി ; എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹാഭിനന്ദനങ്ങള്‍…” ആശംസയുമായി മോഹൻലാൽ

ന്യൂസ് ഡെസ്ക് : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി നടൻ മോഹന്‍ലാല്‍. “2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹാഭിനന്ദനങ്ങള്‍. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും അഭിനന്ദനങ്ങള്‍, മുന്നോട്ടും ഗംഭീരമായി തുടരുക”, മോഹന്‍ലാല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

2022 ലെ മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിന്‍സി അലോഷ്യസ് മികച്ച നടിയായി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.

Hot Topics

Related Articles