“പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല , അത് മാധ്യമങ്ങളെ അറിയിക്കണം’’; മമ്മൂട്ടി

കൊച്ചി: തന്റെ ജീവിതത്തിലെ സന്തോഷമായ ഒരു വേളയിലും പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ തന്റെ സന്തോഷങ്ങൾക്കു രണ്ടാം സ്ഥാനം നൽകിയിരിക്കുകയാണ് മമ്മൂട്ടി. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയപ്പോഴും ആഘോഷങ്ങൾ വേണ്ട എന്ന് അദ്ദേഹം അറിയിച്ചു.

പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. “പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.”, എന്നായിരുന്നു കുറിപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണയാണ് മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്.

Hot Topics

Related Articles