“എന്തുകൊണ്ട് മമ്മൂട്ടി മികച്ച നടൻ?” ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ…

ഊതിക്കാച്ചിയെടുത്ത പൊന്നുപോലെ തിളങ്ങിയ മമ്മൂട്ടി എന്ന പ്രതിഭയുടെ അവിസ്മരണീയമായ പ്രകടനമായിരുന്നു നൻപകൽ നേരത്ത് മയക്കം. സുന്ദരം എന്ന നാടകട്രൂപ്പ് ഉടമയും തമിഴ് ഗ്രാമീണനായ സുന്ദരവുമായി മമ്മൂട്ടി പകർന്നാടിയപ്പോൾ കണ്ണിമ ചിമ്മാതെയാണ് ഏവരും കാഴ്ചക്കാരായത്.

റോഷാക്കിലേയും, പുഴുവിലേയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൂടി ആയപ്പോൾ ഇത്തവണത്തെ മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുക്കാൻ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിക്ക് ഒന്നു കൂടി ചിന്തിക്കേണ്ടിയിരുന്നില്ല. മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ”, മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി കുറിച്ചു.

2022 ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തില്‍ മത്സരിച്ചിരുന്നു. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രം ഐഎഫ്എഫ്കെയില്‍ നേടിയത്. സിനിമയ്ക്ക് ഐഎഫ്എഫ്കെയില്‍ രജത ചകോര പുരസ്‌കാരവും ലഭിച്ചു.

Hot Topics

Related Articles