ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം : ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഒന്നാം സ്ഥാനം നേടി ‘നൻപകൽ നേരത്ത് മയക്കം’

ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടി ‘നൻപകൽ നേരത്ത് മയക്കം’. ഇന്ത്യയിൽ നിന്ന് പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ചിത്രം. പട്ടികയിൽ ഒന്നാം സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഫ്രഞ്ച് ചിത്രം ജംബോ, എ ഹ്യൂമൻ പൊസിഷൻ, ഡൊമെസ്റ്റിക്‌, ദി ഷോ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ. ന്യൂയോർക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികകയാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ രചിച്ചത്.

ഫെബ്രുവരി 23 മുതലാണ് നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയ മികവിനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.

Hot Topics

Related Articles