എയർ ഇന്ത്യ എക്സ്‌പ്രസിൽ വീണ്ടും പ്രതിസന്ധി; സർവീസുകൾ വീണ്ടും റദ്ദാക്കി

കൊച്ചി : ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്‌പ്രസ്. രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകള്‍ റദ്ദാക്കി. ഷാർജ, അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല. അതേസമയം കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിരുന്നു. 

കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്.പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .

Hot Topics

Related Articles