ചാവറയച്ചന്റെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: ജോസ് കെ മാണി

കോട്ടയം: സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി.  സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന  ചാവറയച്ചൻ്റെ ജീവിതം പാഠ്യ പദ്ധതി പരിഷ്ക്കരിക്കുമ്പോൾ ഉൾപ്പെടുത്തണമെന്ന് 2022 ൽ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു . പള്ളിയോട് ചേർന്ന് പള്ളിക്കുടം സ്ഥാപിക്കണമെന്ന അച്ചന്റെ  ആഹ്വാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിവരാണീതമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. നേട്ടങ്ങളുടെ നെറുകയിൽ നമ്മുടെ വിദ്യാഭ്യാസ മേഖല എത്തി  നിൽക്കുമ്പോഴുണ്ടായ ഈ തീരുമാനം ആഹ്ലാദകരമാണ് – ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.

Advertisements

Hot Topics

Related Articles