കോട്ടയം വൈക്കത്ത് സ്കൂൾ വാഹനങ്ങളുടെ പരിശോധനയും സ്കൂൾ ബസ് ഡ്രൈവേഴ്സിനുള്ള ബോധവൽക്കരണ ക്ലാസും മെയ് 25, ജൂൺ 1 തീയതികളിൽ 

വൈക്കം : പുതിയ അധ്യായനവർഷത്തിനു മുന്നോടിയായി വൈക്കം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന  സ്കൂൾ/കോളേജ് വാഹനങ്ങളുടെ പരിശോധന മെയ് 25, ജൂൺ 1 തീയതികളിൽ വൈക്കം ആശ്രമം സ്കൂൾ മൈതാനത്തിൽ നടക്കും. 1 മുതൽ 5000 വരെ രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ മെയ് 25നും 5001മുതൽ 9999 വരെ രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ ജൂൺ 1നും ആയിരിക്കും പരിശോധിക്കുക. വാഹനങ്ങളുടെ രേഖകൾ, ജിപിഎസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവർണർ സർട്ടിഫിക്കറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ കാലിബ്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ സ്കൂൾ/കോളേജ് ബസ് ഡ്രൈവേഴ്സ് നായുള്ള ഒരു ബോധവൽക്കരണ ക്ലാസ് മെയ് 29ന് രാവിലെ 9 മണി മുതൽ വൈക്കം ലിസ്യുക്സ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. ബോധവൽക്കരണ ക്ലാസിലും വാഹന പരിശോധനയിലും പങ്കെടുത്ത് വാഹനങ്ങളിൽ പരിശോധന സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്നും 2024 ജൂൺ 1 മുതൽ പരിശോധന സ്റ്റിക്കർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും വൈക്കം ജോയിൻറ് ആർടിഒ ഡി.ജ്യോതികുമാർ അറിയിച്ചു.

Advertisements

Hot Topics

Related Articles