“രേഖ ഇപ്പോൾ കേരളമാകെ അറിഞ്ഞിട്ടുണ്ടാകും, സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കും എന്ന് ഞാനും എന്റെ ടീമും സങ്കടപ്പെട്ടിരുന്നു” ; എല്ലാവർക്കും നന്ദി : വിൻസി അലോഷ്യസ്

തിരുവനന്തപുരം: 2022 ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് നേടി. ‘രേഖ എന്ന സിനിമയ്ക്കാണ് എനിക്ക് അവാര്‍ഡ് കിട്ടിയിട്ടുളളത്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കും എന്ന് ഞാനും എന്റെ ടീമും സങ്കടപ്പെട്ടിരുന്നു. ഇപ്പോള്‍ അത് കേരളമാകെ അറിഞ്ഞിട്ടുണ്ടാകും’. പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നതായി നടി പറഞ്ഞു.

മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക് ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവാർഡിനർഹനാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ചാക്കാ ബോബനും, അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. ജനപ്രിയ ചിത്രമായി ന്നാ താൻ കേസ് കൊട് അർഹമായി.

Hot Topics

Related Articles