കോട്ടയം- കുമരകം റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ഇന്ന് : സഫലമാകുന്നത് യാത്രക്കാരുടെ

ഏറെ നാളായുള്ള ആഗ്രഹം

കോട്ടയം: കോട്ടയം – കുമരകം റോഡില്‍ ദീപിക ഓഫീസിന് സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലായ് 22 ശനിയാഴ്ച അഞ്ചിന് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കും. കുമരകം ഭാഗത്തേക്കുള്ള യാത്രികരുടെ ഏറെ നാളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. തോമസ് ചാഴികാടന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ്  ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ചെയര്‍മാന്‍ ബിന്‍സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റര്‍ റവ: ഡോ. ജോര്‍ജ് കുടിലില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പള്ളിക്കുന്നേല്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനില്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ബി. ശശികുമാര്‍, റ്റി.സി. ബിനോയ്, എന്‍. ജയചന്ദ്രന്‍, ജോജി കുറത്തിയാടന്‍, അരുണ്‍ മൂലേടം, നഗരസഭ സെക്രട്ടറി അനില്‍ കുമാര്‍. ബി തുടങ്ങിയവര്‍ പ്രസംഗിക്കും.

Hot Topics

Related Articles