മണല്‍ത്തറ അംഗനവാടി ഇനി സ്മാര്‍ട്ട് ; ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പന്തളം : ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ശീതീകരിച്ച ഉളനാട് മണല്‍ത്തറ അംഗനവാടി കെട്ടിടം ജൂലൈ 22 നാളെ രാവിലെ ഒന്‍പതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് അശ്വതി വിനോജ് അധ്യക്ഷത വഹിക്കും. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ മുഖ്യഅതിഥിയാകും.

ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22,30,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 8,70,000 രൂപയും ഉള്‍പ്പെടെ ആകെ 31,00,000 രൂപ വിനിയോഗിച്ചാണ് ശീതീകരിച്ച പുതിയ കെട്ടിടം പണികഴിപ്പിച്ചത്.

Hot Topics

Related Articles