മകൻ ചെയ്‌ത തെറ്റിന് മാപ്പ് ചോദിക്കുന്നു ; രാഹുൽ മുൻപ് വിവാഹം കഴിച്ചിരുന്നുവെന്ന് സമ്മതിച്ച് മാതാവ് : പന്തീരങ്കാവ് കേസിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ വനനധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച്‌ മാതാവ്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയുമായി രജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്നാണ് ഇവർ സമ്മതിച്ചത്. ഒളിവില്‍ പോയ രാഹുലിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. ‘ഈരാറ്റുപേട്ടയിലെ പെണ്‍കുട്ടിയുമായി രാഹുല്‍ രജിസ്റ്റർ വിവാഹം ചെയ്‌തിരുന്നു. ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. രാഹുല്‍ ചെയ്‌ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.’ – രാഹുലിന്റെ മാതാവ് പറഞ്ഞു.

രാഹുല്‍ ബംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇന്നലെ വൈകിട്ട് ആറ് മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. രാത്രി പത്ത് മണിവരെ മൊഴിയെടുപ്പ് നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി നിരവധിപേരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസഭ്യം പറഞ്ഞതും മർദിച്ച്‌ പരിക്കേല്‍പ്പിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതും ഉള്‍പ്പെടെ രാഹുല്‍ കാട്ടിയ കൊടും ക്രൂരതകള്‍ പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. രാഹുലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളടക്കം മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.

Hot Topics

Related Articles