കുറുപ്പന്തറ ടു എറണാകുളം; 58 വർഷമായി ഒരേ റൂട്ടിലാണ് പോളേട്ടന്റെ യാത്ര 

കടുത്തുരുത്തി :കഴിഞ്ഞ 58 വർഷമായി ഒരേ സ്‌റ്റോപ്പിൽ നിന്ന് ഒരേ സ്‌ഥലത്തേക്ക് ട്രെയിൻ യാത്ര നടത്തുന്ന ഒരു  കുറുപ്പന്തറ സ്വദേശിയുണ്ട്.. എറണാകുളത്ത് ബിസിനസുകാരനായ പോൾ.ജെ.മാൻവെട്ടം എന്ന കുറുപ്പുന്തറക്കാരനാണ് ആ യാത്രക്കാരൻ. ഇന്ന് റെയിൽവേ യാത്രക്കാർക്ക് കിട്ടുന്ന സൗകര്യങ്ങളിൽ പലതും നേടിക്കൊടുത്ത ഓൾ കേരള പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് പോളേട്ടൻ .കുറുപ്പന്തറ സ്‌റ്റേഷനിൽ നിന്നും എറണാകുളത്തേക്കുള്ള കെ ജെ പോളിന്റെ യാത്ര ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. കണ്ണട കടയിലെ ജോലിക്കാരനായിരുന്ന 1967ലെ ആ 16 കാരനെ കെ ജെ പോൾ കൃത്യമായി ഓർത്തെടുക്കുന്നുണ്ട്. സഹയാത്രികരോട് സംസാരിക്കാതെ ചിരിക്കാതെ ഇദ്ദേഹത്തെ ഒരിക്കലും കാണാൻ കഴിയില്ല. ഇന്ന് ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പല സൗകര്യങ്ങളും ഒരുക്കിത്തന്ന കെ ജെ പോളിനെ കുറിച്ച് സഹയാത്രികർക്ക് എത്ര പറഞ്ഞാലും മതിയാവില്ല.

Hot Topics

Related Articles