ഗാന്ധിനഗര്‍: ‘കോട്ടയംമെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തിലെ കാത്ത് ലാബ് മെഷീന്റെ തകരാര്‍ പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ ആന്‍ജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ ആര്‍ ബൈജു പറഞ്ഞു.ഒരാഴ്ചയായിലേറെയായി മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ആന്‍ജിയോഗ്രാം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രണ്ട് കാത് ലാബ് യൂണിറ്റുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയത് വാങ്ങുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഒരു ദിവസം 10 മുതല്‍ 12 വരെ രോഗികളെയാണ് ആന്‍ജിയോഗ്രാമിന് വിധേയമാക്കുന്നത്. മെഷീന്‍ തകരാറായത് മൂലം നിരവധി രോഗികളുടെ ആന്‍ജിയോഗ്രാം ചികിത്സ മുടങ്ങുകയും മറ്റൊരു ദിവസം രോഗികള്‍ ആശുപത്രിയില്‍ എത്താനും നിര്‍ദ്ദേശിച്ച് മടക്കി അയയ്ക്കുകയുമായിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് തടസം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന ചികിത്സയാണ് ആന്‍ജിയോഗ്രാം.കാത് ലാബ് മെഷീന്‍ ശരിയായതോടെ ഹൃദ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുമെന്നആശ്വാസത്തിലാണ് രോഗികളുടെ ബന്ധുക്കള്‍