ഇ.എം.ഐ അടയ്ക്കാനുള്ള തുകയിൽ അടക്കം തിരിമറി നടത്തി തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ; കോട്ടയം കഞ്ഞിക്കുഴി ഇൻഡസ്ഇൻഡ് ബാങ്കിൽ തട്ടിപ്പ് നടത്തിയ മാനേജർ അറസ്റ്റിൽ

കോട്ടയം: ഇ.എം.ഐ അടയ്ക്കാനുള്ള തുകയിൽ അടക്കം തട്ടിപ്പ് നടത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഇൻഡസ് ഇൻഡ് ബാങ്ക് മാനേജർ അറസ്റ്റിൽ. രണ്ടാഴ്ചയിലേറെയായി മുങ്ങി നടന്ന ഇയാൾ ഒടുവിൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇൻഡസ് ഇൻഡ് കഞ്ഞിക്കുഴി ബ്രാഞ്ചിലെ ലോൺ വിഭാഗത്തിലെ മാനേജർ കൊശമറ്റം സ്വദേശി പി.ജി പ്രവീണാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. മൂന്ന് പേരിൽ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്തതായി ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് രണ്ടാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles