അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ വണ്ടാനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്‌ കാർ യാത്രക്കാരി മരിച്ചു. മലപ്പുറം വണ്ടൂർ നരിവള്ളിയില്‍ സീന (48) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടിലെത്തിയ ശേഷം മലപ്പുറത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറില്‍ എതിർദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സീനയുടെ ഭർത്താവ് സുദൻ (57), കോഴിക്കോട് വടകര തുണ്ടിക്കണ്ടിയില്‍ നാരായണൻ്റെ മകള്‍ ആർദ്ര (19), അഭിജിത്ത് (20), അഭിരാമി (16) എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles