ഗതാഗതം നിയന്ത്രിച്ചുള്ള ബോർഡ് സ്ഥാപിക്കാതെ നടുറോഡിൽ കുഴികുത്തി അധികൃതർ; വലഞ്ഞ് നാട്ടുകാർ; കുത്തിപ്പൊളിച്ചത് കോട്ടയം നഗരമധ്യത്തിലെ റോഡ്

കോട്ടയം: ഗതാഗതം നിയന്ത്രിച്ചുള്ള ബോർഡ് സ്ഥാപിക്കാതെ നടുറോഡിൽ കുഴികുത്തി മണ്ണെടുത്ത് അധികൃതർ. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലയിൽ നിന്നും ശീമാട്ടിയുടെ പിന്നിലൂടെ ശാസ്ത്രി റോഡിലേയ്ക്കു പോകുന്ന വഴിയാണ് പട്ടാപ്പകൽ അധികൃതർ കുത്തിക്കുഴിച്ചത്. റോഡിലെ അറ്റകുറ്റപികളുടെ ബോർഡ് ഒന്നും സ്ഥാപിക്കാതെയാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്. ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കും നഗരത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കി കടന്നു പോകാനാവുന്ന റോഡാണ് ഇത്. ഈ റോഡിലാണ് പട്ടാപ്പകൽ മണ്ണെടുത്ത്. ജെസിബിയും ടിപ്പർ ലോറിയും ഉപയോഗിച്ച് യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് ഈ റോഡ് കുത്തിപ്പൊളിച്ചത്. ഇതുവഴി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Advertisements

Hot Topics

Related Articles