“മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തില്‍ അല്ല, മരിക്കുന്നതിന് മുമ്പ് കാപട്യങ്ങളെ കുറിച്ച് എഴുതുമെന്ന്” നടൻ ശ്രീനിവാസൻ

മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതുമെന്നും മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഡോ. സരോജ്കുമാര്‍’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തോടാണ് ശ്രീനിവാസന്‍ ഇങ്ങനെ പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ്” ശ്രീനിവാസൻ പറഞ്ഞു.

നേരത്തെയും ശ്രീനിവാസനും മോഹന്‍ലാലും തമ്മിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിനെ കണ്ടതോടെ ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ തീർന്നതായാണ് എല്ലാവരും കരുതിയിരുന്നത്.

‘കുറുക്കന്‍’ എന്ന സിനിമയാണ് ശ്രീനിവാസന്റെതായി ഒരുങ്ങുന്നത്. മകന്‍ വിനീത് ആണ് ചിത്രത്തില്‍ നായകനാകുന്നത്.

Hot Topics

Related Articles