ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടുമോ കൊല്‍ക്കത്ത ! ഐപിഎല്ലിൽ ഇന്ന് ഡൽഹി കൊൽക്കത്ത പോരാട്ടം

കൊല്‍ക്കത്ത : ഐപിഎല്ലില്‍ മോശം തുടക്കത്തിനു ശേഷം ഇപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇറങ്ങുന്നു.കെകെആറിന്റെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 7.30 മുതലാണ് ഈ സൂപ്പര്‍ പോരാട്ടം. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ് കെകെആറെങ്കില്‍ ഡിസി ആറാമതാണ്.പക്ഷെ ഇരുടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് കെകെആറിനെ മുന്നിലെത്തിച്ചത്. ഇന്നു കെകെആറിനെ തോല്‍പ്പിക്കാനായാല്‍ റിഷഭ് പന്തിനും 12 പോയിന്റോടെ ഒറ്റയടിക്കു രണ്ടാംസ്ഥാനത്തേക്കു കുതിക്കാം. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടു പോയിന്റോടെ പ്ലേഓഫിലേക്കു ഒരുപടി കൂടി അടുക്കാനായിരിക്കും കെകെആറിന്റെ ശ്രമം. ജയിച്ചാല്‍ 12 പോയിന്റോടെ അവര്‍ക്കു രണ്ടാംസ്ഥാനം ഭദ്രമാക്കാം.

അവസാന കളിയില്‍ ഇതേ ഗ്രൗണ്ടില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റതിന്റെ നിരാശ മറന്നാണ് ശ്രേയസ് അയ്യരും സംഘവും ഡിസിയുമായി പോരടിക്കുന്നത്. 261 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പഞ്ചാബിനെതിരേ വിജയം നേടിയെടുക്കാന്‍ കെകെആറിനായില്ല. മറുഭാഗത്ത് അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഡിസി ഹാട്രിക്ക് ജയമാണ് കൊല്‍ക്കത്തയില്‍ ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സീസണില്‍ രണ്ടാം തവണയാണ് കെകെആറും ഡിസിയും ഏറ്റുമുട്ടുന്നത്. നേരത്തേ വിശാഖപട്ടണത്തു നടന്ന ആദ്യപാദത്തില്‍ ഡിസിയെ 106 റണ്‍സിനു കെകെആര്‍ മുക്കിയിരുന്നു. അന്നത്തെ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യം കൂടി ഇത്തവണ ഡിസിക്കുണ്ടാവും.

Hot Topics

Related Articles