മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചയാൾ പിടിയിൽ : പിടിയിലായത് തുമ്പമൺ സ്വദേശി

പത്തനംതിട്ട : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. ചെന്നീര്‍ക്കരയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊ
പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പോലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ അയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്.

Hot Topics

Related Articles