കോട്ടയം ചിങ്ങവനത്ത് നഗരമധ്യത്തിലുടെ നഗ്നനായി ബൈക്ക് ഓടിച്ച് യുവാവ് ; സ്ഥിരം മദ്യപാനിയായ യുവാവ് ബൈക്ക് ഓടിച്ചത് മദ്യ ലഹരിയിൽ എന്ന് ആരോപണം; വീഡിയോ ജാഗ്രത ന്യൂസിന് 

കോട്ടയം : കോട്ടയം ചിങ്ങവനത്ത് നഗരമധ്യത്തിലൂടെ നഗ്നനായി ബൈക്ക് ഓടിച്ച് യുവാവ്. ചിങ്ങവനം സ്വദേശിയായ മെയിൽ നഴ്സാണ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ചിങ്ങവനം ജംഗ്ഷനിലൂടെ നഗ്നനായി ബൈക്ക് ഓടിച്ചത്. ഹെൽമറ്റും ചെരുപ്പും മാത്രമാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. രാത്രിയിൽ ജംഗ്ഷനിൽ എത്തിയ ഇയാളുടെ ബൈക്ക് നിന്ന് പോയതായി നാട്ടുകാർ പറയുന്നു. തുടർന്ന് ഇയാൾ അവിടെ നിന്ന് സമീപത്തെ ബാറിലെത്തി. എന്നാൽ, ബാർ ജീവനക്കാർ മദ്യം നൽകാൻ തയ്യാറായില്ല. ഇവിടെനിന്നും മറ്റൊരു കടയിൽ എത്തി സിഗരറ്റ് വാങ്ങുകയും ചെയ്തു. ഇതിനിടെ കൂടിയ ആളുകൾ ഇയാളെ മുണ്ട് ധരിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മദ്യത്തിന് അടിമയായ ഇയാൾ , സ്ഥിരമായി ചിങ്ങവനം ജംഗ്ഷനിൽ എത്തുന്ന ആളാണെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. 

Hot Topics

Related Articles