ഡെങ്കിപ്പനി വില്ലനാകുന്നു; കൊതുകിനെ തുരുത്താൻ ഇതാ ചില മാർഗ്ഗങ്ങൾ…

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു.

ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോഗമാണ്. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

2. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും. 

3. കുരുമുളകുപൊടി സ്‌പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താൻ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യുക.

4. കർപ്പൂരവള്ളി വീട്ടിൽ വളർത്തുന്നതും ലാവെൻഡർ ഓയിൽ പോലുള്ള സ്വാഭാവിക ഓയിലുകൾ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും.

Hot Topics

Related Articles